Thiru twaha nabi..

തിരു ത്വാഹാ നബി മരുഭൂവിൻ നിധി
ഇതു റബ്ബിൻ വിധി പുണ്യമാ സന്നിധി(2)
ബാല്യം മുതലേ നാടിൻ വിശ്വാസം കാട്ടീടെ
അൽ-അമീൻ എന്ന നാമം ആറ്റലിന്നാദരം
ആരും പുകഴ്ത്തുന്നൊരഷ്റഫുൽ ഹൽകായ്‌ നബി
         (തിരു ത്വാഹാ)
മരുഭൂമി പോരാട്ടത്തിൻ അരങ്ങായി മാറും കാലം
വിജയത്തിനാഹ്ലാദങ്ങൾ അരങ്ങേറും അന്നാ നേരം (2)
നേടിയ മക്കാ വിജയത്തിൻ മഹത്വം
പൊഴിയും വചനങ്ങൾ തുണയായ് മാറി(2)
മാപ്പിന്റെ നിനവോതി നാളിന്ന് ചൊല്ലി
ശത്രുവിനായ് നബി തൂ മാല്യം തൂകി
ആരും പുകഴ്ത്തുന്നൊരാഷ്റഫുൽ ഹൽകായ് നബി
           (തിരു ത്വാഹ)
അയൽപക്കം പട്ടിണിയാകെ വയർ നിറച്ചുണ്ണുന്നവൻ
മുഅമിനെ അല്ലെന്നോതി മഹാനായ തിരു ത്വാഹ(2)
ധനമാ സ്വത്തിൻ പാവങ്ങൾ തൻ അവകാശങ്ങൾ പോരാടി നേടി(2)
ഭരണധിപനായ് വാഴുമ്പോഴും വിയർപ്പിൻ നിളയിൽ വാഴ്ത്തിപ്പാടി(2)
ആരും പുകഴ്ത്തുന്നൊരാഷ്റഫുൽ ഹൽകായ് നബി

        (തിരു ത്വാഹ)

👇👇
Click here to tune

Comments

Popular posts from this blog

Non stop song lyrics